രാജ്യത്തിന് മാതൃകയായി മധ്യപ്രദേശ്. ഭക്ഷണത്തില്‍ മായം ചേര്‍ക്കുക എന്ന കുറ്റത്തിന് ഇനി ജീവപര്യന്തമാണ് ശിക്ഷ. ഇത് സംബന്ധിച്ച നിയമഭേദഗതി നടത്തിയതായി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ അറിയിച്ചു. ആറ് മാസം ശിക്ഷ എന്നതില്‍ നിന്നാണ് ജീവപര്യന്തമായി ഉയര്‍ത്തിയത്.
രാജ്യത്ത് എവിടെയും ഭക്ഷണത്തില്‍ മായം ചേര്‍ത്താല്‍ ജീവപര്യന്തം ശിക്ഷയില്ല. ലക്ഷക്കണക്കിന് ജനങ്ങളെ കാന്‍സര്‍ പോലുള്ള അതിഗുരുതര രോഗികളാക്കുന്നതാണ് ഭക്ഷണത്തിലെ മായം. എന്നാല്‍ നാളിതുവരെ ഒരു സര്‍ക്കാരുകളും ഈ കൊടും ക്രൂരതക്ക് മതിയായ ശിക്ഷ നല്‍കാനുള്ള നിയമം ഉണ്ടാക്കിയിരുന്നില്ല. മധ്യപ്രദേശ് സര്‍ക്കാരിന്റെ പുതിയ തീരുമാനം രാജ്യത്തിന് തന്നെ മാതൃകയാണ്.