“ആദ്യ വില്‍പ്പന ജനങ്ങളുടെ ആരോഗ്യം, ഇപ്പോള്‍ മത്സ്യസമ്പത്തും”

0

സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യം വില്‍ക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ ഇപ്പോള്‍ മത്സ്യസമ്പത്തും വില്‍ക്കാന്‍ ശ്രമിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ടും പ്രതിപക്ഷം കയ്യോടെ പിടികൂടിയെന്നും ചെന്നിത്തല.

പ്രതിപക്ഷം വിവരങ്ങള്‍ പുറത്തു വിട്ടില്ലായിരുന്നെങ്കില്‍ മത്സ്യത്തൊഴിലാളികളെ വഴിയാധാരമാക്കാനുള്ള ഉടമ്പടിയില്‍ സര്‍ക്കാര്‍ ഒപ്പു വെച്ചേനെ. മത്സ്യത്തൊഴിലാളികളെ പട്ടിണിക്കിട്ട് മത്സ്യസമ്പത്ത് വിറ്റ് കാശാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.

സാധാരണ ഗതിയില്‍ ആര്‍ക്കും സന്ദര്‍ശന അനുമതി നല്‍കാത്ത് മുഖ്യമന്ത്രി വിജയനെ ഇഎംസിസി പ്രതിനിധികള്‍ രണ്ടുതവണ കണ്ടു. പക്ഷേ ഓര്‍മയില്ലെന്നാണ് മുഖ്യമന്ത്രിയും ജയരാജനും മേഴ്‌സിക്കുട്ടിയമ്മയും പറയുന്നത്. മന്ത്രിമാര്‍ക്കെല്ലാം മറവി രോഗമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.