പി സി ജോര്‍ജ് എന്‍ഡിഎയിലേക്ക്

0

ജനപക്ഷം പാര്‍ടി എന്‍ഡിഎയിലേക്കെന്ന് സൂചന. എന്‍ഡിഎയുമായി ചര്‍ച്ച നടക്കുകയാണെന്ന് പി സി ജോര്‍ജ് എംഎല്‍എ പറഞ്ഞു. തീരുമാനം മാര്‍ച്ച് മൂന്നിന് പ്രഖ്യാപിക്കുമെന്നും ജോര്‍ജ്.

യുഡിഎഫ് നേതാക്കള്‍ വഞ്ചകരാണ്. ഇനി താന്‍ യുഡിഎഫിലേക്കില്ല. ഉമ്മന്‍ചാണ്ടിയാണ് പാരവെച്ചത്. ചെന്നിത്തല മുഖ്യമന്ത്രി ആകുമോ എന്ന ഭയമാണ് ഉമ്മന്‍ചാണ്ടിക്ക്. സംസ്ഥാന രാഷ്ട്രീയത്തിലെ കള്ളക്കച്ചവടക്കാരുടെ നേതാവാണ്. ഉമ്മന്‍ചാണ്ടിയുടെ മുഖം ജനങ്ങളുടെ മുന്നില്‍ തുറന്നുകാട്ടും.

കോട്ടയത്ത് ഉള്‍പ്പെടെ യുഡിഎഫിന് തിരിച്ചടിയുണ്ടാകും. ജനപക്ഷത്തെ മുന്നണിയില്‍ ചേര്‍ക്കാന്‍ സമീപിച്ചവരാണ് യുഡിഎഫ് നേതാക്കള്‍. ജനപക്ഷ സ്ഥാനാര്‍ഥിയായി താന്‍ പൂഞ്ഞാറില്‍ മത്സരിക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു.