വരുന്ന നിയമസഭ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ യുഡിഎഫ് സജ്ജമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സീറ്റ് വിഭജന ചര്‍ച്ചകളില്‍ തിങ്കളാഴ്ച തീരുമാനമാകും. അടുത്ത മാസം മൂന്നിന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ സീറ്റുകള്‍ പ്രഖ്യാപിക്കും. യുഡിഎഫ് പൂര്‍ണ ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം പറഞ്ഞു. നല്ല വിജയം ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുറച്ച് ദിവസങ്ങളായി തെരഞ്ഞെടുപ്പിന് തയ്യാറായി നില്‍ക്കുകയാണെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടനെ ഉണ്ടാകും. സ്ഥാനാര്‍ത്ഥി പട്ടിക അന്തിമമാക്കുന്ന നടപടി മാത്രമാണ് ബാക്കി ഉള്ളത്. ഇത്തവണ 90 സീറ്റ് യുഡിഎഫ് നേടുമെന്നും പികെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.
യുഡിഎഫ് തെരഞ്ഞെടുപ്പിന് സജ്ജമാണെന്ന് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്തെ സാഹചര്യം മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.