കോട്ടയത്തെ സീറ്റുകളില്‍ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്. കുറഞ്ഞത് അഞ്ച് സീറ്റെങ്കിലും വേണമെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ ആവശ്യം. ഇക്കാര്യം സീറ്റ് വിഭജന ചര്‍ച്ചയില്‍ ഉന്നയിക്കും. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിട്ടുപോയ സീറ്റുകളില്‍ പിജെ ജോസഫിന് രണ്ട് സിറ്റിങ് സീറ്റുകളും കൂടാതെ അധികമായി ഒരു സീറ്റും നല്‍കാവുന്നതാണ്. ഇക്കാര്യം കൂടുതല്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്ന് തിരുവഞ്ചൂര്‍ വ്യക്തമാക്കി.
ജില്ലയില്‍ കോണ്‍ഗ്രസ് മൂന്ന് സീറ്റുകളിലാണ് മത്സരിച്ചിരുന്നത്. അതിൻ്റെ അപ്പുറത്തേക്ക് പോകുന്നതിനെ കുറിച്ചാണ് ചിന്തിക്കുന്നതെന്നും തിരുവഞ്ചൂര്‍ അറിയിച്ചു. ആറ് മണ്ഡലങ്ങളില്‍ നേരത്തെ കേരള കോണ്‍ഗ്രസ് ആയിരുന്നു മത്സരിച്ചിരുന്നത്.