ലക്ഷദ്വീപില്‍ ബീഫ് നിരോധിക്കാനുള്ള നീക്കം ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ലക്ഷദ്വീപ് മൃഗസംരക്ഷണ നിയമം 2021 എന്ന പേരില്‍ നിയമത്തിന്റെ കരട് പുറത്തിറക്കിയിട്ടുണ്ട്.
പശു, കാള എന്നിവയെ കശാപ്പ് ചെയ്യുന്നതും ഗോമാംസം കൈവശം വെക്കുന്നതും ഇനി കുറ്റകരമാകും. പോത്ത്,. എരുമ എന്നിവയെ കശാപ്പ് ചെയ്യാന്‍ പ്രത്യേക അനുമതി വേണമെന്നും കരട് നിയമത്തില്‍ വ്യക്തമാക്കുന്നു.
ഗോവധം ചെയ്‌തെന്ന് തെളിഞ്ഞാല്‍ 10 വര്‍ഷം മുതല്‍ ജീവപര്യന്തം തടവും 5 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. ഈ നിയമം അധികം താമസിയാതെ നടപ്പിലാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം.