HomeKeralaകോഴിക്കോട്ട് ട്രയിനിൽ നിന്ന് വൻ സ്ഫോടക ശേഖരം പിടികൂടി

കോഴിക്കോട്ട് ട്രയിനിൽ നിന്ന് വൻ സ്ഫോടക ശേഖരം പിടികൂടി

കോഴിക്കോട് ചൈന്നെ-മംഗലാപുരം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ ട്രയിനിൽ നിന്ന് വൻ സ്ഫോടക ശേഖരം പിടികൂടി. 117 ജലാറ്റിൻ സ്റ്റിക്കുകളും 350 ഡിറ്റണേറ്ററുകളുമാണ് പിടികൂടിയത്. ഡി വൺ കംപാർട്ട്മെൻറിൽ സീറ്റിനടിയിൽ ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു ഇവ.

സംശയാസ്പദമായ സാഹചര്യത്തിൽ ഒരു യാത്രക്കാരി കസ്റ്റഡിയിലുണ്ട്. തിരുവണ്ണാമലൈ സ്വദേശിനി രമണിയാണ് കസ്റ്റഡിയിലുള്ളത്. ഇവരെ ആർ.പി.എഫും പൊലീസും സ്പെഷൽ ബ്രാഞ്ചും ചോദ്യം ചെയ്യുകയാണ്. ചെന്നൈ കട്പാടിയിൽ നിന്ന് തലശേരിയിലേക്കുള്ള ടിക്കറ്റാണ് ഈ യാത്രക്കാരിയുടെ കൈവശം ഉണ്ടായിരുന്നത്. തിരൂരിനും കോഴിക്കോടിനും ഇടയിൽ വച്ചാണ് പാലക്കാട് ആർ.പി.എഫ് സ്പെഷൽ സ്ക്വാഡ് സ്ഫോടക വസ്തുക്കൾ പിടികൂടിയത്.

 

Most Popular

Recent Comments