പ്രശസ്ത കവി വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ വേര്‍പാട് മലയാളത്തിന് വീണ്ടും വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്ന് എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍. വിഷ്ണു നാരായണന്‍ നമ്പൂതിരിയുമായി നല്ല അടുപ്പം കാത്തു സൂക്ഷിച്ചിരുന്നു. ദേവഗിരി കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതലുള്ള പരിചയമാണതെന്നും എംടി പറഞ്ഞു.
വളരെ കരുത്തുള്ള കവികളിലൊരാളായിരുന്നു വിഷ്ണു നാരായണന്‍ നമ്പൂതിരി. അദ്ദേഹത്തിന്റെ കവിതകളെന്നും മനസില്‍ നിലനില്‍ക്കുമെന്നും എംടി പറഞ്ഞു.
അദ്ദേഹത്തിന്റെ വേര്‍പാട് വ്യക്തിപരമായും വലിയ നഷ്ടം തന്നെയാണ് ഉണ്ടാക്കുന്നത്. സാഹിത്യത്തിന് കഷ്ടം പിടിച്ച കാലം എന്നു പറയാമെന്നും എംടി പ്രതികരിച്ചു.