കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണം; സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0

കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയ നടപടിയില്‍ യെദ്യൂരപ്പ സര്‍ക്കാരിനോട് വിശദീകരണം തേടി കര്‍ണാടക ഹൈക്കോടതി. സര്‍ക്കാരിനോട് സത്യവാങ്മൂലം സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേസ് ഇനി മാര്‍ച്ച് അഞ്ചിന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കേരളത്തില്‍ നിന്ന് കര്‍ണാടകത്തിലേക്ക് വരുന്ന എല്ലാവരും ആര്‍ടിപിസിആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതിനെതിരെ കാസര്‍ഗോഡ് സ്വദേശി ഹര്‍ജി നല്‍കുകയായിരുന്നു. കര്‍ണാടക സര്‍ക്കാരിന്റെ നടപടി കേന്ദ്ര സര്‍ക്കാരിന്റെ അണ്‍ലോക്ക് നിയമങ്ങള്‍ക്കെതിരെയാണെന്നാണ് ഹര്‍ജിക്കാരന്‍ പരാതിയില്‍ പറയുന്നത്.