കൊവിഡ് കാലത്ത് മാറ്റിവെച്ച ശമ്പളം തിരിച്ച് നല്‍കുന്നു

0

കൊവിഡ് കാലത്ത് മാറ്റിവെച്ച ശമ്പളം തിരിച്ച് നല്‍കും. ഏപ്രില്‍ മുതലാണ് ശമ്പളം തിരിച്ച് നല്‍കുക. അഞ്ച് തവണകളായാണ് തിരിച്ച് നല്‍കുക.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും മാറ്റിവെച്ച ശമ്പളം തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരുന്നു.

ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ മാറ്റിവെച്ച ശമ്പളം ഏപ്രില്‍ 1ന് പിഎഫില്‍ ലയിപ്പിക്കും 2021 ജൂണ്‍ ഒന്നിന് ശേഷം ജീവനക്കാര്‍ക്കിത് പിന്‍വലിക്കാനായി സാധിക്കും. പിഎഫ് നിക്ഷേപത്തിന് ലഭിക്കുന്ന പലിശ ഇതിനും കിട്ടും. പിഎഫ് ഇല്ലാത്തവര്‍ക്ക് 2021 ജൂണ്‍ 1 മുതല്‍ തവണകളായി തിരിച്ച് നല്‍കും. ഓരോ മാസവും മാറ്റിവെച്ച തുകയാണ് ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ നല്‍കുന്നതെന്നായിരുന്നു അന്ന് പുറത്തിറങ്ങിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നത്.