ആഴക്കടല്‍ മത്സ്യ ബന്ധന കരാറിനെ കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് നേരത്തെ അറിവുണ്ടായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എന്‍ പ്രശാന്തും രമേശ് ചെന്നിത്തലയും തമ്മിലുള്ള ബന്ധം എല്ലാവര്‍ക്കും അറിയാമെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. കൊള്ളമുതല്‍ പങ്കുവെക്കുന്നതിലെ തര്‍ക്കമാണ് പ്രതിപക്ഷം ബഹളം വെക്കാന്‍ കാരണമെന്ന് സംശയിക്കുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാല്‍ തന്നെ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും നേതാക്കള്‍ക്ക് നേരത്തെ തന്നെ ഇക്കാര്യം അറിയാമെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. പിണറായി വിജയനും ജെ മേഴ്‌സിക്കുട്ടിയമ്മക്കും ഇപി ജയരാജനും രമേശ് ചെന്നിത്തലക്കും ഇക്കാര്യത്തെക്കുറിച്ച് വ്യക്തമായ അറിവുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.