രാഹുല്‍ ഗാന്ധി പരാജയപ്പെട്ട നേതാവാണെന്ന് പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. പുതുച്ചേരിയിലെ കാലുമാറ്റം തടയാന്‍ കഴിയാത്ത വ്യക്തിയാണ് കേരളത്തില്‍ വന്ന് സര്‍ക്കാരിനെതിരെ പറയുന്നതെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി.
പിണറായി സര്‍ക്കാരിനെ താഴെയിറക്കാന്‍ മോഡിയുടെ സഹായം ആഗ്രഹിക്കുന്നവരാണ് കോണ്‍ഗ്രസ് നേതൃത്വം. അവരുടെ ഇംഗ്ലീഷ് പരിഭാഷയിലാണ് രാഹുലിന്റെ പ്രസംഗമെന്നും വിജയരാഘവന്‍ വിമര്‍ശിച്ചു.