കേരളത്തില്‍ നിന്ന് ഡല്‍ഹിയിലെത്തുന്നവര്‍ക്ക് കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഡല്‍ഹി സര്‍ക്കാര്‍. കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇത്തരം നടപടിക്ക് സര്‍ക്കാര്‍ തുനിഞ്ഞത്. നിയന്ത്രണങ്ങള്‍ നിലവില്‍ വന്നാല്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാനാകൂ.
രാജ്യത്ത് സ്ഥിരീകരിക്കുന്ന സജീവ കോവിഡ് കേസുകളില്‍ 38% കേസുകളും കേരളത്തിലാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കേരളത്തില്‍ കൂടതലാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസം വിശദീകരിച്ചു. കേരളം കഴിഞ്ഞാല്‍ മഹാരാഷ്ട്ര സംസ്ഥാനത്തിലാണ് കോവിഡ് കേസുകള്‍ കൂടുതലും. ഈ സാഹചര്യത്തിലാണ് ഡല്‍ഹി സര്‍ക്കാരിന്റെ നടപടി.