ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങുന്നു. ഇന്ത്യ വേദിയാകുന്ന ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായാണ് ഷീ ജിന്‍പിങ് ഇന്ത്യയിലേക്ക് വരുന്നത്.
ഇന്ത്യ ആഥിതേയത്വം വഹിക്കുമ്പോള്‍ ചൈനയില്‍ നിന്നും എല്ലാ പിന്തുണയുമുണ്ടാകുമെന്ന് ചൈനീസ് വിദേശകാര്യ വ്കതാവ് വാങ് വെന്‍ബിന്‍ അറിയിച്ചു. ഇന്ത്യയുമായി രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക മേഖലയില്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയാണ് ചൈനയുടെ ലക്ഷ്യമെന്നും കോവിഡ് തടയാനും സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കാനും ബ്രിക്‌സ് ഉച്ചകോടിയിലൂടെ കഴിയുമെന്ന പ്രതീക്ഷയും ചൈനീസ്് വക്താവ് വാങ് വെന്‍ബിന്‍ വ്യക്തമാക്കി.
എന്നാല്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിനെ കുറിച്ച് ചൈനീസ് പ്രസിഡന്റില്‍ നിന്നും ഔദ്യോഗിക സ്ഥിരീകരണങ്ങളുണ്ടായിട്ടില്ല.