സംസ്ഥാന സര്‍ക്കാരിൻ്റെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ നിരാഹാര സമരം നടത്തുന്നവരെ സന്ദര്‍ശിച്ച് രാഹുല്‍ഗാന്ധി എംപി. സെക്രട്ടറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളെയാണ് രാഹുല്‍ സന്ദര്‍ശിച്ചത്.
സിപിഒ, എല്‍ജിഎസ് റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികളുമായി രാഹുല്‍ ഗാന്ധി സംസാരിച്ചു. ശശി തരൂര്‍ എംപി, ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍ എംപി എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയുടെ സമാപന ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് സെക്രട്ടറിയറ്റിന് മുന്നില്‍ എത്തിയത്.