ഗുജറാത്തിലെ ആറ് മുന്‍സിപ്പല്‍ കോര്‍പറേനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ മുന്നേറ്റംം. അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്‌കോട്ട്, ഭാവ്‌നഗര്‍, ജാംനഗര്‍ മുന്‍സിപ്പല്‍ കോര്‍പറേഷനുകളില്‍ ബിജെപിയാണ് ലീഡ് ചെയ്യുന്നത്. എല്ലായിടത്തും തോണ്‍ഗ്രസിന്റെ പ്രകടനം ദയനീയമാണ്.
ഉച്ചക്ക് രണ്ട് മണിവരെ ഭാവ്‌നഗറില്‍ 36 സീറ്റിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് എട്ടിടങ്ങളില്‍ മുന്നില്‍നില്‍ക്കുന്നു. സൂറത്തില്‍ 58 സീറ്റുകളില്‍ ബിജെപിയാണ് മുന്നില്‍. കോണ്‍ഗ്രസ് ഒരിടത്തും ആം ആദ്മി പാര്‍ട്ടി 22 സീറ്റിലും ലീഡ് ചെയ്യുന്നു.
അഹമ്മദാബാദില്‍ നൂറ് സീറ്റില്‍ ബിജെപി മുന്നിട്ട് നില്‍ക്കുകയാണ്. 18 ഇടങ്ങളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. വഡോദരയില്‍ 41 സ്ഥലത്ത് ബിജെപിയും 7 സ്ഥലത്ത് കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു. ജാം നഗറില്‍ 50 സീറ്റില്‍ ബിജെപി വളരെ മുന്നിലാണ്. 11 സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് നിലനിര്‍ത്തുന്നുണ്ട്.
6 കോര്‍പറേഷനുകളിലായി 576 സീറ്റിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസിനേയും ബിജെപിയേയും കൂടാതെ ആം ആദ്മി പാര്‍ട്ടിയും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുണ്ടായിരുന്നു.