HomeIndiaലാവ്‌ലിന്‍ വീണ്ടും മാറ്റി

ലാവ്‌ലിന്‍ വീണ്ടും മാറ്റി

എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ വാദം കേള്‍ക്കുന്നത് തുടര്‍ച്ചയായി മാറ്റികൊണ്ടിരുന്ന സിബിഐ വീണ്ടും മാറ്റാന്‍ അഭ്യര്‍ഥിച്ചു. ഇതോടെ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ഏപ്രില്‍ ആറിലേക്ക് മാറ്റി.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ അഭാവമാണ് കേസ് നീട്ടി വെക്കാന്‍ കാരണം. കേസ് ഇന്ന് തന്നെ കേട്ടുകൂടെ എന്ന് കോടതി ചോദിച്ചു. അപ്പോഴാണ് തുഷാര്‍ മേത്തയുടെ അഭാവം സിബിഐ അറിയിച്ചത്. മാര്‍ച്ച് മാസത്തിലെ ഏതെങ്കിലും തിയതിയാണ് സിബിഐ ചോദിച്ചത്.

ജസ്റ്റീസ് യു യു ലളിതിന്റെ നേതൃത്വത്തിലാണ് ലാവ്‌ലിന്‍ കേസ് കേള്‍ക്കാനിരുന്നത്. വാദം കേള്‍ക്കല്‍ ഇന്ന് തന്നെ ഉണ്ടാകും എന്നായിരുന്നു പ്രതീക്ഷ. ഇതോടെ കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് ലാവ്‌ലിന്‍ കേസില്‍ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാനാവില്ല.

Most Popular

Recent Comments