ഇന്ധന വില വർധനവിനെതിരെ ആം ആദ്മി പാർട്ടി വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റി സായാഹ്ന ധർണ്ണ നടത്തി. മുതുവറ സെൻ്ററിൽ വാഹനം തള്ളികൊണ്ട് നടത്തിയ പ്രതിഷേധം സംസ്ഥാന സമിതി അംഗം ജിതിൻ സദാനന്ദൻ ഉദ്ഘാടനം ചെയ്തു.
വിദേശങ്ങളിലെ സംസ്കാരം സ്വീകരിക്കുന്ന മലയാളികൾ ജനദ്രോഹ നിയമങ്ങൾക്ക് എതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന സംസ്ക്കാരത്തിലേക്ക് മാറണം എന്ന്
ജിതിൻ സദാനന്ദൻ പറഞ്ഞു. മണ്ഡലം കോ കൺവീനർ റോയ് കെ എസ് അദ്ധ്യക്ഷനായി. സായ്നാഥ് സ്വാഗതം പറഞ്ഞു. ജിജോ, രാജ് രതീഷ്, ഹബീബ്, ടോണി ,ലോറൻസ് എന്നിവർ സംസാരിച്ചു.