കോവിഡ്-19 മൂലം സമ്പദ് വ്യവസ്ഥ തകർന്നടിഞ്ഞ് ഉഴലുകയാണ് ബ്രിട്ടൻ. 300 വർഷത്തിനിടെ ഏറ്റവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് ആ രാജ്യം അഭിമുഖീകരിക്കുന്നത്. വളർച്ചനിരക്ക് 9.9 ശതമാനമാണ് കുറഞ്ഞിരിക്കുന്നത്.1709 ലാണ് ഇതിനു മുമ്പുള്ള ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യം ആ രാജ്യത്തെ പിടികൂടിയത്.
1701 മുതൽ 1706 വരെ കടുത്ത മാന്ദ്യത്തിൽ അകപ്പെട്ട ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥ 1709 ഓടെയാണ് നിവർന്നു നിന്നത്. Great Frost എന്ന് സാമ്പത്തിക ചരിത്രത്തിൽ ഇതിനെ രേഖപ്പെടുത്തിയിരിക്കുന്നു. അക്കാലത്ത് ബ്രിട്ടൺ കാർഷിക സമ്പദ് വ്യവസ്ഥയിൽ അധിഷ്ഠിതമായിരുന്നു. അതിനാൽ തന്നെ സൂര്യപ്രകാശത്തിൻ്റെ അഭാവം വിളവിനെ സാരമായി ബാധിച്ചു.
വളർച്ചനിരക്ക് 9.9 ശതമാനമാണ് ബ്രിട്ടനിൽ കുറഞ്ഞിരിക്കുന്നത്. അതി ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം അഭിമുഖീകരിക്കുന്നതെന്നാണ് ബ്രിട്ടീഷ് ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് അറിയിച്ചത്. വടക്കൻ അയർലൻഡ്, സ്കോട്ലൻറ്, വെയിൽസ് എന്നിവിടങ്ങളിലും കടുത്ത നടപടികൾ മൂലം പ്രതിസന്ധി രൂക്ഷമാണ്. എന്നാൽ വെറും ആറു കോടി ജനങ്ങള്‍ ഉള്ള ബ്രിട്ടനിൽ പ്രതിസന്ധി തട്കകാലികമാണെന്നും പറയുന്നു. ബ്രെക്‌സിറ്റും കോവിഡും കൂടി ബ്രിട്ടനെ വലിഞ്ഞു മുറുക്കുകയാണ്. ബ്രെക്‌സിറ്റുമൂലം യൂറോപ്യൻ ജോലിക്കാർ തിരികെ നാട്ടിലേക്ക് പോയി. അവിദഗ്ധ തൊഴിൽ വിപണി കൈയടക്കിരുന്ന യൂറോപ്പിലെ കുടിയേറ്റക്കാരെല്ലാം ബ്രിട്ടനിൽ നിന്നു പോയി കഴിഞ്ഞിരിക്കുന്നു.
സാമ്പത്തിക ലാഭം ഉണ്ടെങ്കിലും കോവിഡിൻ്റെ പശ്ചാത്തലത്തിൽ ബ്രെക്‌സിറ്റ് UK ക്ക് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത് എന്ന വിലയിരുത്തലുമുണ്ട്. വെറും 6 കോടി ജനങ്ങള്‍ ഉള്ള എന്നാൽ ഇന്ത്യയെക്കാൾ GDP ഉള്ള രാജ്യം ഉറപ്പായും അതിജീവിക്കും എന്ന് തന്നെ ബ്രിട്ടീഷുകാർ കരുതുന്നു
ഡോ. സന്തോഷ് മാത്യു
അസി. പ്രൊഫസർ
സെൻട്രൽ യൂണിവേഴ്സിറ്റി, പോണ്ടിച്ചേരി