HomeKeralaതലസ്ഥാനത്ത് പൊലീസ് ക്രൂരത, സമരക്കാരെ തല്ലിച്ചതച്ചു

തലസ്ഥാനത്ത് പൊലീസ് ക്രൂരത, സമരക്കാരെ തല്ലിച്ചതച്ചു

ഉദ്യോഗാര്‍ഥികളുടെ സമരത്തിന് പിന്തുണയുമായി എത്തിയ കെഎസ് യു , യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സെക്രട്ടറിയറ്റിന് മുന്‍പില്‍ പൊലീസ് തല്ലിച്ചതച്ചു. പെണ്‍കുട്ടികളെ അടക്കം വളഞ്ഞിട്ടു തല്ലി. കെഎസ് യു സംസ്ഥാന ഭാരവാഹികളെ തിരഞ്ഞു പിടിച്ച് മര്‍ദിച്ചുവെന്ന് നേതാക്കള്‍ പറഞ്ഞു. പൊലീസിലെ ശിവരഞ്ജിത്തുമാരാണ് അക്രമം നടത്തിയതെന്ന് കെ എസ് യു സംസ്ഥാന പ്രസിഡണ്ട് അഭിജിത്ത് പറഞ്ഞു.

നെയിം ബോര്‍ഡ് ഇല്ലാത്ത പൊലീസുകാരാണ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു. ഇത് മുഖ്യമന്ത്രിയുടെ ഓഫീസും സിപിഎമ്മും ഗൂഡാലോചന നടത്തിയ അക്രമമമാണ്. സര്‍ക്കാരിനെതിരെ ജനരോഷം ഉയരുമ്പോള്‍ ചോരയില്‍ മുക്കിക്കൊല്ലാനാണ് ഏകാധിപതിയായ മുഖ്യമന്ത്രി വിജയന്‍ ശ്രമിക്കുന്നതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

അസഭ്യ വര്‍ഷത്തോടെയാണ് തങ്ങളെ പുരുഷ പൊലീസുകാര്‍ നേരിട്ടതെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. വളഞ്ഞിട്ട് തല്ലിച്ചതച്ചു. സമരക്കാര്‍ക്ക് നേരെ പെട്ടെന്ന് ലാത്തിച്ചാര്‍ജ് ചെയ്യുകയായിരുന്നു പൊലീസുകാര്‍. ജലപീരങ്കി പ്രയോഗിച്ച ഉടന്‍ തന്നെ ലാത്തിച്ചാര്‍ജ് നടത്തിയെന്നും സമരക്കാര്‍ ആരോപിച്ചു. ഇതോടെ ഒരു മണിക്കൂറിലധികം സെക്രട്ടറിയറ്റിന് മുന്നില്‍ പൊലീസ് ക്രൂരതയായിരുന്നു. എംജി റോഡ് വഴിയുള്ള ഗതാഗതവും സ്തംഭിച്ചു.

Most Popular

Recent Comments