ലോകപ്രശസ്തനായ എഞ്ചിനീയറിംഗ് വിദ്ഗ്ദന്‍ ഇ ശ്രീധരനും ബിജെപിയിലേക്ക്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ അദ്ദേഹം ബിജെപി ടിക്കറ്റില്‍ മത്സരിച്ചേക്കും.
മെട്രോമാന്‍ എന്നറിയപ്പെടുന്ന ഇ ശ്രീധരന്‍ തൃശൂര്‍, പാലക്കാട് ജില്ലകൡലെ ഏതെങ്കിലും മണഡലത്തില്‍ മത്സരിക്കുമെന്നാണ് സൂചന. ഇ ശ്രീധരന്‍ പാര്‍ടിയില്‍ ചേരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇനിയും ഏറെപ്പേര്‍ പാര്‍ടിയിലേക്കെത്തും എന്ന് സുരേന്ദ്രന്‍ പറഞ്ഞു.
സംസ്ഥാനത്തിന് നീതി ഉറപ്പാക്കാന്‍ ബിജെപിക്കേ കഴിയൂ എന്ന് ഇ ശ്രീധരന്‍ പരഞ്ഞു. കഴിഞ്ഞ 9 വര്‍ഷത്തെ കേരളത്തിലെ അനുഭവം അതാണ് തന്നെ പഠിപ്പിച്ചതെന്നും ഇ ശ്രീധരന്‍ പറഞ്ഞു.