ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ തൃശൂര്‍ ജില്ലയിലെ അവിണിശ്ശേരി ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫിന് യുഡിഎഫ് പിന്തുണ. പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അംഗത്തിന് അനുകൂലമായി യുഡിഎഫ് അംഗങ്ങള്‍ വോട്ട് ചെയ്തു. ഇതോടെ കൂടുതല്‍ സീറ്റുള്ള ബിജെപിക്ക് പ്രസിഡണ്ട് സ്ഥാനം നഷ്ടമായി.
6 അംഗങ്ങളുള്ള ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. എല്‍ഡിഎഫിന് 5 സീറ്റുണ്ട്. മൂന്ന് സീറ്റാണ് യുഡിഎഫിന്. കഴിഞ്ഞ തവണ ബിജെപി ആയിരുന്നു പഞ്ചായത്ത് ഭരിച്ചിരുന്നത്. മധ്യകേരളത്തില്‍ ബിജെപി ഭരിച്ച ഏക പഞ്ചായത്താിരുന്നു അവിണിശ്ശേരി. ഇക്കുറി കൂടുതല്‍ സീറ്റ് നേടിയ ബിജെപിയെ അധികാരത്തില്‍ കയറാന്‍ അനുവദിക്കില്ലെന്ന വാശിയിലാണ് എല്‍ഡിഎഫും യുഡിഎഫും. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്ന ഡിസംബറില്‍ യുഡിഎഫ് പിന്തുണയോടെ എല്‍ഡിഎഫ് അംഗം തിരഞ്ഞെടുക്കപ്പെട്ടെങ്കിലും രാജി വെച്ചിരുന്നു.