എസ് ഹരീഷിന്റെ വിവാദ നോവല്‍ മീശക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നല്‍കിയതിനെതിരെ പ്രതിഷേധം ശക്തമാക്കി ബിജെപി രംഗത്ത്. യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ സാഹിത്യ അക്കാദമിക്ക് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലവും കത്തിച്ചു.
പുരസ്‌കാരം പിന്‍വലിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നല്‍കിയത് വഴി ഹിന്ദു സമൂഹത്തെ വെല്ലുവിളിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിക്കുകയുണ്ടായി.
കഴിഞ്ഞ ദിവസമാണ് കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. എസ് ഹരീഷിന്റെ മീശ എന്ന നോവലാണ് മികച്ച നോവലായി തെരഞ്ഞെടുത്തത്.