ലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ തൊഴില്‍ തേടി അലയുമ്പോള്‍ വേണ്ടപ്പെട്ടവരെ സ്ഥിരപ്പെടുത്തി ഇടതുപക്ഷ സര്‍ക്കാരിന്റെ വെല്ലുവിളി. നൂറുകണക്കിന് വേണ്ടപ്പട്ടവരെ സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖല സ്ഥാപനങ്ങളിലും തിരുകി കയറ്റുന്നതിനെതിരെ സംസ്ഥാനമെങ്ങും യുവജന പ്രതിഷേധം അലയടിക്കമ്പോഴാണ് സര്‍ക്കാരിന്റെ ക്രൂരത.
ഇന്ന് ചേര്‍ന്ന് മന്ത്രിസഭ യോഗമാണ് 150 വേണ്ടപ്പെട്ടവരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചത്. സ്‌കോള്‍ കേരളയില്‍ 54 പേരെയും കെടിഡിസിയില്‍ 94 പേരെയുമാണ് സ്ഥിരപ്പെടുത്തിയത്. 100 പേര്‍ക്കുള്ള ശുപാര്‍ശാണ് കെടിഡിസി അയച്ചത്. ഇതില്‍ 94 പേരെയാണ് സ്ഥിരപ്പെടുത്തിയത്. ഭവന നിര്‍മാണ വകുപ്പില്‍ 16 പേരെ സ്ഥിരപ്പെടുത്തും. നിരവധി വകുപ്പുകളിലും സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശ വന്നെങ്കിലും അതെല്ലാം ബുധനാഴ്ചത്തെ മന്ത്രിസഭ യോഗത്തിലേക്ക് മാറ്റി.