50 രൂപക്ക് അര ലിറ്റര്‍ പെട്രോള്‍; സുരേന്ദ്രനെ ട്രോളി ഷാഫി പറമ്പില്‍

0

ദിനംപ്രതി വര്‍ധിച്ചുവരുന്ന ഇന്ധന വിലയില്‍ പ്രതിഷേധിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എ. കെ സുരേന്ദ്രന്റെ നാവ് പൊന്നാണെന്നും 50 രൂപക്ക് പെട്രോള്‍ കിട്ടുമ്പോള്‍ വേണ്ടെന്ന് പറയരുതെന്ന് അദ്ദേഹം അന്നേ നമ്മളോട് പറഞ്ഞതല്ലേ എന്നും ഷാഫി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

അര ലിറ്റര്‍ പെട്രോള്‍ 50 രൂപക്ക് ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു. ഇന്ധന വില കൊള്ളക്കെതിരെ ഇന്ന് നിരാഹാര സമരവേദിക്ക് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും.