നേപ്പാളിലും ശ്രീലങ്കയിലും ബിജെപി സര്‍ക്കാരുണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ്. അഗര്‍ത്തലയില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കവേയാണ് ബിപ്ലബിന്റെ വിവാദ പരാമര്‍ശം. ഇന്ത്യയിലുട നീളം മാത്രമല്ല, അയല്‍ രാജ്യങ്ങളിലും ബിജെപിയെ എത്തിക്കാനുള്ള തയ്യാറെടുപ്പുകള്‍ അമിത് ഷാ നടത്തുകയാണെന്നാണ് ബിപ്ലബ് പറഞ്ഞത്.
2018ലെ ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച നടന്ന ചര്‍ച്ചകള്‍ക്കിടെയാണ് ബിജെപിയുടെ രാജ്യാന്തര വികസനത്തെ കുറിച്ച് അമിത് ഷാ സൂചിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിിലെ എല്ലാ സംസ്ഥാനങ്ങളിലും അധികാരത്തിലേറിയതിനു ശേഷം അയല്‍ രാജ്യങ്ങളിലേക്കു കൂടി പാര്‍ട്ടിയെ വളര്‍ത്താനാണ് അമിത് ഷാ അന്ന് സംസാരിച്ചതെന്നും ബിപ്ലബ് വിശദീകരിച്ചു.
വരാനിരിക്കുന്ന പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മമത ബാനാര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് പരാജയപ്പെടുമെന്നാണ് ബിപ്ലബിന്റെ അവകാശ വാദം. ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപിയെ വളര്‍ത്തിയ അമിത്ഷായുടെ നേതൃപാടവത്തെ ബിപ്ലബ് പ്രശംസിച്ചു. ഇടത്-വലത് ഭരണം മാറി മാറി വരുന്ന കേരള രാഷ്ട്രീയത്തില്‍ മാറ്റമുണ്ടാകുമെന്നും ബിജെപി അധികാരത്തിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുമ്പും പലതരത്തിലുള്ള വിവാദ പരാമര്‍ശങ്ങളും ബിപ്ലബ് ദേബ് നടത്തിയിട്ടുണ്ട്.