മ്യാന്‍മര്‍ ജനകീയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ പട്ടാള ഭരണകൂടത്തിന്റെ ശ്രമം

0

മ്യാന്‍മറില്‍ നടക്കുന്ന ജനകീയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ പട്ടാള ഭരണകൂടത്തിന്റെ ശ്രമം. മ്യാന്‍മറിലെ നിരവധി നഗരങ്ങളില്‍ ജനങ്ങള്‍ക്ക് നേരെ യുദ്ധം പ്രഖ്യാപിച്ചുവെന്ന് യുഎന്‍ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പും നല്‍കി.

ഓങ് സാന്‍ സ്യൂചി സര്‍ക്കാരിനെ അട്ടിമറിച്ച പട്ടാള ഭരണകൂടത്തിനെതിരെ മ്യാന്‍മറിലെ തെരുവുകളില്‍ വന്‍ ജനകീയ പ്രക്ഷോഭമാണ് നടന്നുകൊണ്ടിരക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുമമ പൊലീസും വരെ പണി മുടക്കി തെരുവിലിറങ്ങിയരുന്നു. ഇതുവരെ സംയമനം പാലിച്ചിരുന്ന പട്ടാളം ഇപ്പോള്‍ ജനകീയ പ്രക്ഷോഭത്തെ ആയുധമുപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മ്യാന്മറിലെ നഗരങ്ങളിലെല്ലാം കവചിത വാഹനങ്ങള്‍ നിരന്നിരിക്കുകയാണ്. രാജ്യം മുഴുവന്‍ ഇന്റര്‍നെറ്റ് വിലക്കിയിട്ടുണ്ട്.

മാധ്യമ പ്രവര്‍ത്തകരെയടക്കം നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്‌. പ്രക്ഷോഭം നീണ്ടുപോവുമെന്ന് വന്നപ്പോള്‍ പട്ടാള നേതാക്കള്‍ നിരാശരായെന്നും ജനങ്ങള്‍ക്കുമേല്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും മ്യാന്‍മറിലെ യുഎന്‍ പ്രത്യേക പ്രതിനിധി ടോം ആന്‍ഡ്രൂസ് വ്യക്തമാക്കി. പടിഞ്ഞാറന്‍ രാജ്യങ്ങളും പട്ടാളത്തിനെതിരെ ശക്തമായി നിലയുറപ്പിച്ചിരിക്കുകയാണ്. ജനകീയ പ്രതിഷേധങ്ങള്‍ക്കെതിരായ നടപടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ യൂറോപ്യന്‍ യൂണിയനും യുഎസും യുകെയും ആവശ്യപ്പെട്ടിട്ടുണ്ട്.