മാണി സി കാപ്പന്റെ നേതൃത്വത്തിലുള്ള പുതിയ പാര്‍ടി സംസ്ഥാനത്ത് ഉടന്‍ പ്രാബല്യത്തില്‍ വരും. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി കാപ്പന്‍ പറഞ്ഞു.
എന്‍സിപിയില്‍ നിന്ന് രാജിവെച്ചാണ് മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് വന്നത്. കൂടുതല്‍ പേരെ എന്‍സിപിയില്‍ നിന്ന് കൊണ്ടുവരാനുള്ള നീക്കവും ശക്തമാണ്. ഇവരെയെല്ലാം കൂട്ടി പുതിയ സംസ്ഥാന പാര്‍ടിയാണ് കാപ്പന്റെ ലക്ഷ്യം.
പാര്‍ടി രൂപീകരണം, രജിസട്രേഷന്‍, പതാക, ഭരണഘടന തുടങ്ങിയവ തീരുമാനിക്കാന്‍ പത്തംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. മാണി സി കാപ്പനാണ് ചെയര്‍മാന്‍. അഡ്വ ബാബു കാര്‍ത്തികേയന്‍ കണ്‍വീനറും. കേരള എന്‍സിപി എന്നാകും പാര്‍ടിയുടെ പേര്.