കെ ഫോണ്‍ ആദ്യഘട്ടം ഉദ്ഘാടനം ഇന്ന്

0

കേരള സര്‍ക്കാരിന്റെ പദ്ധതിയായ കെ ഫോണ്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. ആദ്യഘട്ട ഉദ്ഘാടനമാണ് വൈകീട്ട് 5ന് മുഖ്യമന്ത്രി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കുക. ആദ്യഘട്ടമായി ഏഴ് ജില്ലകളിലെ ആയിരം സര്‍ക്കാര്‍ ഓഫീസുകളില്‍ കണക്ഷന്‍ ലഭിക്കും.

പാലക്കാട്, തൃശൂര്‍, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി കെ ഫോണിന്റെ ഇന്റര്‍നെറ്റ് ലഭ്യമാവും. ജൂലെയില്‍ സംസ്ഥാനമാകെ കെ ഫോണ്‍ പദ്ധതി ലഭ്യമാക്കാനാണ് ആലോചിക്കുന്നത്. 10 MBps മുതല്‍ 1 GBps വരെ വേഗമുള്ളതാണ് കെ ഫോണ്‍ ഇന്‍ര്‍നെറ്റ് പദ്ധതി. 35,000 കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ് വര്‍ക്ക് ഉപയോഗിച്ചാണ് വിതരണം. കെ ഫോണിന്റെ നിയന്ത്രണ സംവിധാനം കൊച്ചി ഇന്‍ഫോപാര്‍ക്കിലെ തപസ്യയിലാണ്. കെഎസ്ഇബിയുടെ വൈദ്യുതി പോസ്റ്റുകളിലൂടെയാണ് ലൈന്‍ വലിക്കുന്നത്.