ഷാഫിയും ശബരീനാഥനും നിരാഹാരം തുടങ്ങി

0

ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്ന പിന്‍വാതില്‍ നിയമനത്തിനെതിരെ പിഎസ് സി റാങ്ക് ഹോള്‍ഡര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി യൂത്ത് കോണ്‍്രഗ്രസ്. സമരത്തിലുള്ള യുവജനങ്ങള്‍ക്കൊപ്പം യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍ എഎല്‍എ, കെ എസ് ശബരീനാഥന്‍ എംഎല്‍എ എന്നിവര്‍ നിരാഹാര സമരം തുടങ്ങി.

കൂടുതല്‍ പേര്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കാന്‍ തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭ യോഗം ചേരാനിരിക്കെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നിരാഹാര സമരം തുടങ്ങിയത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ 22 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചിരിക്കുകയാണ് റാങ്ക് ഹോള്‍ഡേഴ്‌സ്.

ഇത് ന്യായത്തിന് വേണ്ടിയുള്ള സമരമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പില്‍ പറഞ്ഞു. യുവാക്കളുടെ സമരത്തെ ആക്ഷേപിക്കുകയാണ് മുഖ്യമന്ത്രി. ഇതിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് സമരത്തിലേക്ക് ഇറങ്ങുന്നത്.

ഇതിനിടെ സമരം കൂടുതല്‍ ശക്തമാക്കുകയാണ് റാങ്ക് ഹോള്‍ഡേഴ്‌സ്. ശയന പ്രദക്ഷിണം നടത്തിയാണ് ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധിച്ചത്. സിപിഒ ലിസ്റ്റില്‍ ഉള്ളവര്‍ പിന്‍നടത്തം നടത്തി. അധ്യാപക ലിസ്റ്റില്‍ ഉള്ളവര്‍ നിരാഹാര സമരത്തിലായിരുന്നു.