ഏറെ നാളത്തെ കാത്തിരിപ്പിന് വിരമാമിട്ട് എന്ന് സെഞ്ച്വറിയടിക്കുമെന്ന ട്രോളുകള്‍ക്ക് അന്ത്യം കുറിച്ച് പെട്രോള്‍ വില നൂറായി. മധ്യപ്രദേശിലെ ഭോപാല്‍, അനുപൂര്‍, ഷഹ്‌ദോല്‍ ജില്ലകളിലും മഹാരാഷ്ട്രയിലെ പര്‍ഭനി ജില്ലയിലുമാണ് എണ്ണവില ചരിത്രത്തിലാദ്യമായി മൂന്നക്കം കടന്നത്. പ്രീമിയം പെട്രോളിനാണ് ഈ വില. എണ്ണ കമ്പനികളുടെ സംഘടനയായ ഒഎംസി തുടര്‍ച്ചയായി അഞ്ചാം ദിവസവും ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുകയായിരുന്നു.
ഇന്നലെ രാവിലെ ഷഹ്‌ദോലിലും അനൂപ്പൂൂരിലും പെട്രോള്‍ വില സെഞ്ച്വറിയടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭോപാലിലെ വിലക്കയറ്റം. അനുപൂരില്‍ 102 രൂപയാണ് പ്രീമിയം പെട്രോളിന് വില.
നിലവില്‍ 99 രൂപ വിലയുള്ള രാജസ്ഥാനിലായിരിക്കും സാധാരണ പെട്രോള്‍ വിലയില്‍ സെഞ്ച്വറി അഠിക്കുന്ന ആദ്യ സംസ്ഥാനം എന്നാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി 6 ദിവസങ്ങളില്‍ വിലവര്‍ദ്ധനവുണ്ടായ രാജസ്ഥാനില്‍ നാളെ 100 രൂപയാകും ലിറ്ററിന് വിലയെന്നാണ് കരുതുന്നത്.
മഹാരാഷ്ട്രയും മധ്യപ്രദേശും ഡല്‍ഹിയുമടക്കമുള്ള പ്രദേശങ്ങളില്‍ നാളെയോടെ സാധാരണ പെട്രോളും ഉടന്‍ മൂന്നക്കം തികക്കുമെന്നാണ് സൂചന. 95 മുതല്‍ 98 വരെയാണ് ഇവിടങ്ങളിലെ പെട്രോള്‍ വില.