6100 കോടിയുടെ പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

0

സംസ്ഥാനത്ത് 6100 കോടി രൂപയുടെ വികസന പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ബിപിസിഎല്‍ പ്ലാന്റ്, കൊച്ചിന്‍ റിഫൈനറീസ്, കൊച്ചി തുറമുഖം എന്നിവിടങ്ങളിലാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

ബിപിസിഎല്‍ കൊച്ചി റിഫൈനറിയിലെ 6000 കോടി രൂപയുടെ പെട്രോളിയം ഡിറവേറ്റീവ് പെട്രോ കെമിക്കല്‍ പദ്ധതിയാണ് ഏറ്റവും വലിയത്. രാജ്യത്തെ വ്യവസായ മേഖല ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇറക്കുമതി ചെയ്യുന്ന നിഷ് പെട്രോ കെമിക്കലുകള്‍ ഇനി ഇവിടെ ഉത്പാദിപ്പിക്കും. കിന്‍ഫ്രയുടെ നിര്‍ദിഷ്ട പെട്രോകെമിക്കല്‍ പാര്‍ക്കിന് അത് സഹായകരമാവും.

25.72 കോടി രൂപ ചെലവിട്ട് നിര്‍മിച്ച കൊച്ചി ഷിപ്പയാര്‍ഡിലെ വികസനം വന്‍ നേട്ടമാണ് ഉണ്ടാക്കുക. 420 മീറ്റര്‍ വരെ നീളമുള്ള വന്‍ കപ്പലുകള്
ക്കും ഇനി കൊച്ചി തീരമണിയാം. ഇതോടെ വിദേശ കപ്പലുകള്‍ കൂടുതലായി എത്തും. ആഡംബര ക്രൂയിസ് കപ്പലുകള്‍ എത്തുന്നതോടെ ടൂറിസം രംഗത്ത് കൊച്ചി കൂടുതല്‍ വളരും.

കൊച്ചി ഷിപ്പ്യാര്‍ഡില്‍ നിര്‍മിക്കുന്ന നോളജ് ആന്റ് സ്‌കില്‍ ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ആധുനിക അറിവുകള്‍ പകര്‍ന്നു നല്‍കുന്ന കേന്ദ്രമാകും. പുതിയ തലമുറക്ക് ആധുനിക അറിവുകള്‍ ലഭ്യമാക്കും. തുറമുഖ ജെട്ടിയുടെ നവീകരണം, റോ റോ വെസല്‍ ഉദ്ഘാടനം എന്നിവയും പ്രധാനമന്ത്രി നിര്‍വഹിച്ചു.