അര്‍ജുന്‍ ടാങ്ക് സേനയ്ക്ക് പ്രധാനമന്ത്രി കൈമാറി

0

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അര്‍ജുന്‍ യുദ്ധ ടാങ്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കരസേനയക്ക് കൈമാറി. ചെന്നൈയില്‍ നടന്ന ചടങ്ങിലാണ് ടാങ്ക് കൈമാറിയത്. കരസേനാ മേധാവി എം എം നരവണെ ഏറ്റുവാങ്ങി.

പ്രതിരോധ ഗവേഷണ വികസന സംഘടനയായ ഡിആര്‍ഡിഒയുടെ കോംബാറ്റ് വെഹിക്കിള്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആണ് അര്‍ജുന്‍ ടാങ്ക് രൂപകല്‍പ്പന ചെയ്തതും നിര്‍മിച്ചതും. 118 അര്‍ജുന്‍ മാര്‍ക്ക് വണ്‍ ടാങ്കുകളാണ് സേനയ്ക്ക് കൈമാറിയത്. 8400 കോടി രൂപയാണ് ഇതിന് ചെലവായത്.

ചെന്നൈ മെട്രോയുടെ ഒമ്പത് കിലോമീറ്റര്‍ ദീര്‍ഘിപ്പിച്ച സര്‍വീസിന്റെയും മറ്റ് രണ്ട് റെയില്‍വെ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ചെന്നൈ ഐഐടിയുടെ ഡിസ്‌ക്കവറി ക്യാമ്പസിന് തറക്കല്ലിട്ട ശേഷമാണ് പ്രധാനമന്ത്രി കേരളത്തിലേക്ക് തിരിച്ചത്.