കോടികളുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. അര മണിക്കൂര്‍ വൈകിയെത്തിയ പ്രധാനമന്ത്രിയെ മന്ത്രി ജി സുധാകരന്‍ സ്വീകരിച്ചു. വൈസ് അഡ്മിറല്‍ എ കെ ചൗള, മേയര്‍ അനില്‍ കുമാര്‍, ഡിജിപി ലോക്‌നാഥ് ബെഹ്‌റ എന്നിവരും പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്തി.
നേരത്തെ നാവിക സേനാ താവളത്തില്‍ പ്രത്യേക വിമാനത്തില്‍ ഇറങ്ങിയ പ്രധാനമന്ത്രി ഹെലികോപ്ടറില്‍ രാജഗിരി കോളേജ് ഗ്രൗണ്ടിലെത്തി. അവിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.