പഞ്ചാബിലെ 177 നഗരസഭ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ആരംഭിച്ചു. ഇതില്‍ എട്ടെണ്ണം കോര്‍പറേഷനുകളാണ്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള സമരം ശക്തമായി നടക്കുന്ന സംസ്ഥാനമായതിനാല്‍ ബിജെപിക്ക് കനത്ത ആശങ്കയാണ് ഇന്നത്തെ തിരഞ്ഞെടുപ്പ്.
അകാലിദള്‍ എന്‍ഡിഎ സഖ്യം വിട്ടതിന് ശേഷമുള്ള തിരഞ്ഞെടുപ്പാണിത്. പഞ്ചാബില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ അതി ശക്തമായ വികാരമാണ് ഉള്ളത്. അതിനാല്‍ വലിയ വിജയ പ്രതീക്ഷയൊന്നും ബിജെപിക്കില്ല. പ്രത്യേകിച്ചും കോണ്‍ഗ്രസ്, അകാലിദള്‍, ആം ആദ്മി പാര്‍ടി എന്നിവയൊക്കെ കാര്‍ഷിക നിയമങ്ങളാണ് പ്രധാന തിരഞ്ഞെടുപ്പ് വിഷയം ആക്കിയ അവസരത്തില്‍. 17നാണ് ഫലപ്രഖ്യാപനം.