പ്രധാനമന്ത്രി നരേന്ദ്ര മോദി വിവി പരിപാടികളില്‍ പങ്കെടുക്കാനായി കൊച്ചിയില്‍ എത്തും. ചെന്നൈയില്‍ നിന്നാണ് ഉച്ചയോടെ കൊച്ചിയില്‍ എത്തുക. ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തിലും നരേന്ദ്ര മോദി പങ്കെടുക്കും.
ബിപിസിഎല്‍, കൊച്ചിന്‍ റിഫൈനറീസ്, കൊച്ചി തുറമുഖം എന്നിവിടങ്ങളിലെ വികസന പദ്ധതികളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രിയുടെ പ്രധാന പരിപാടികള്‍. 6100 കോടി രൂപയുടെ വികസന പദ്ധതികളാണ് ഇവ. ഉച്ചക്ക് 2.30 ന് പ്രത്യേക വിമാനത്തില്‍ ദക്ഷിണ മേഖല നാവിക ആസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രി അവിടെ നിന്ന് ഹെലികോപ്ടറില്‍ രാജഗിരി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഇറങ്ങും. അവിടെ നിന്ന് റോഡ് മാര്‍ഗം അമ്പലമുകളിലെ കൊച്ചിന്‍ റിഫൈനറിയില്‍ എത്തും.
ഉച്ചതിരിഞ്ഞ് 3.30നാണ് റിഫൈനറിയിലെ പരിപാടി. മുഖ്യമന്ത്രിയും നാല് കേന്ദ്ര മന്ത്രിമാരും പങ്കെടുക്കും. ഈ പരിപാടിക്ക് മുന്‍പ് അമ്പലമുകളില്‍ ബിജെപി കോര്‍ മ്മിറ്റി യോഗത്തില്‍ മോദി പങ്കെടുക്കും. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കം 12 അംഗങ്ങളാണ് കോര്‍ കമ്മിറ്റിയില്‍ ഉള്ളത്.