യുഡിഎഫിലേക്കുള്ള കാപ്പന്റെ വരവ് ഗുണമേകും: ഉമ്മന്‍ ചാണ്ടി

0

എല്‍ഡിഎഫില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് മടങ്ങിയ മാണി സി കാപ്പന്റെ വരവ് യുഡിഎഫിന് ഗുണം ചെയ്യുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫിന് പാലായില്‍ ജയിക്കാന്‍ കഴിയുമെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പുതുമുഖങ്ങള്‍ക്ക് മുന്‍ഗണനയുണ്ടാകുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

അതെസമയം മാണി സി കാപ്പന്റെ മുന്നണി മാറ്റം എല്‍ഡിഎഫില്‍ കോട്ടമുണ്ടാക്കില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി അറിയിച്ചു. സീറ്റുമായി ബന്ധപ്പെട്ട് ഇടത് മുന്നണിയില്‍ ചര്‍ച്ച ഇതുവരെയും നടന്നിട്ടില്ലെന്നും നടക്കാത്ത കാര്യത്തിന് വേണ്ടി തര്‍ക്കം ഉണ്ടാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തര്‍ക്കം ഉയരുമ്പോഴാാണ് മുന്നണിക്കകത്ത് ചര്‍ച്ച ചെയ്യപ്പെടേണ്ടതെന്നും ഇവിടെ അങ്ങനെ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് രാവിലെയാണ് എല്‍ഡിഎഫ് വിട്ടുവെന്ന് കാപ്പന്‍ മാധ്യമങ്ങളോട് അറിയിച്ചത്. ഘടക കക്ഷിയായി യുഡിഎഫില്‍ പ്രവര്‍ത്തിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഉള്ള ഐശ്വര്യ. കേരള യാത്രയില്‍ പങ്കെടുക്കുമെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കിയിരുന്നു.