HomeFilmജയസൂര്യയും മഞ്ജു വാര്യരും പ്രജേഷ് സെന്നും; "മേരി ആവാസ് സുനോ "

ജയസൂര്യയും മഞ്ജു വാര്യരും പ്രജേഷ് സെന്നും; “മേരി ആവാസ് സുനോ “

വെള്ളം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജി. പ്രജേഷ്സെൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയസൂര്യയ്ക്കൊപ്പം മഞ്ജു വാര്യരും. ഒരു റേഡിയോ ജോക്കിയുടെ കഥയാണ്  പ്രജേഷ് സെൻ പറയുന്നത്. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷാണ് ചിത്രം നിർമ്മിക്കുന്നത്. ശിവദയാണ് ചിത്രത്തിലെ മറ്റൊരു നായിക.

ലോക റേഡിയോ ദിനമായ ഇന്ന് സിനിമയുടെ നെയിം പോസ്റ്റർ പുറത്തു വിട്ടു. ജോണി ആൻ്റണി, സുധീർ കരമന എന്നിവരും അഭിനയിക്കുന്നുണ്ട്. തിരുവനന്തപുരത്തും മുംബൈയിലും കശ്മീരിലുമാണ് ഷൂട്ടിങ് ലൊക്കേഷൻ. കെ ബി ഹരിനാരായണൻ്റെ വരികൾക്ക് എം ജയചന്ദ്രൻ ഈണമിടും. പി.ആർ.ഓ- പി.ശിവപ്രസാദ്

ക്യാപ്റ്റൻ, വെള്ളം എന്നീ സിനിമകൾക്ക് ശേഷം ജയസൂര്യ പ്രജേഷ് സെൻ ടീമിൽ ഒരുങ്ങുന്ന സിനിമയാണ് മേരി ആവാസ് സുനോ. വെള്ളം ഒരു മാസമായി തിയറ്ററുകളിൽ വിജയകരമായി പ്രദർശിപ്പിക്കുകയാണ്.

Most Popular

Recent Comments