ക്രിക്കറ്റിലു വെറുപ്പ് പ്രചരിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വസിം ജാഫറിന്റെ രാജിയെ തുടര്‍ന്നുണ്ടായ വിവാദങ്ങളിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. വസിം ജാഫറിന്റെ വിവാദം നേരിട്ട് പറയാതെ ട്വീറ്റ് ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വെറുപ്പിന്റെ പ്രചാരണം സാധാരണമായിരിക്കുകയാണ്. നമ്മുടെ പ്രിയപ്പെട്ട ക്രിക്കറ്റിനെ പോലും അത് പിടികൂടിയിരിക്കുന്നു. ഇന്ത്യ എല്ലാവരുടേയുമാണ്. നമ്മുടെ ഐക്യത്തെ തകര്‍ക്കാന്‍ ആരേയും അനുവദിക്കാന്‍ പാടില്ലെന്നാണ് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്. കഴിഞ്ഞ ദിവസമാണ് ഇത്തരാഖണ്ഡ് ക്രിക്കറ്റിന്റെ പരിശീലക സ്ഥാനത്തു നിന്നും വസീം ജാഫര്‍ രാജിവെച്ചത്.
തന്റെ അനുവാദമില്ലാതെ ടീമില്‍ മാനേജര്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ആരോപിച്ചാണ് രാജി. എന്നാല്‍, വസീം മതത്തിന്റെ അടിസ്ഥാനത്തിലാണ് ടീമില്‍ കളിക്കാരെ തെരഞ്ഞെടുക്കുന്നത് എന്നാണ് മനേജര്‍ പറയുന്നത്.