രാജ്യത്ത് അടിക്കടി ഉണ്ടാകുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനവില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനം നട്ടം തിരിയുമ്പോള്‍ ഇരു സംസ്ഥാനങ്ങളും ഒന്നും ചെയ്യുന്നില്ലെന്നും ഉമ്മന്‍ചാണ്ടി.
ഇന്ധന വില വര്‍ധനവിന് പ്രധാന കാരണം സര്‍ക്കാരുകളുടെ നികുതിയാണ്. യുപിഎ ഭാരണ കാലത്ത് ഇന്ധനവില ക്രൂഡോയില്‍ ബാരലിന് 150 ഡോളര്‍ വരെ എത്തിയിരുന്നു. എന്നാല്‍ ഇന്നത്തെ ഇന്ധനവില അന്നുണ്ടായില്ല. ഇപ്പോള്‍ ബാരലിന് വെറും 60 ഡോളര്‍ മാത്രമാണ്. എന്നാല്‍ രാജ്യത്ത് പെട്രോള്‍ വില 90 കടന്നു.
കഴിഞ്ഞ സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ച നികുതി ഉപേക്ഷിച്ചിരുന്നു. 619.17 കോടി രൂപയാണ് സര്‍ക്കാര്‍ വേണ്ടെന്ന് വച്ചത്. യുപിഎ സര്‍ക്കാര്‍ സബ്‌സിഡി നല്‍കി ജനങ്ങളെ സഹായിച്ചു. 1,25,000 കോടി രൂപയാണ് ജനങ്ങള്‍ക്ക് ലഭിച്ചത്. ഈ മാതൃക ഇപ്പോഴത്തെ സര്‍ക്കാരുകള്‍ ചെയ്യുന്നില്ല. ജനങ്ങളോട് നീതി പുലര്‍ത്തുക എന്നതാണ് സര്‍ക്കാരുകളുടെ കടമ.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നികുതിയാണ് ഇന്ധനവിലയിലെ വില്ലന്‍. ലോകത്തില്‍ ഏറ്റവും കൂടിയ നികുതിയാണ് ഇന്ത്യയില്‍ ഇന്ധന വിലയില്‍ ഏര്‍പ്പെടുത്തുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.