മേജര്‍ രവിയെ ആഘോഷിക്കാന്‍ ചില്ലറ ഉളുപ്പൊന്നും പോരാ: വിആര്‍ അനൂപ്

0

മേജര്‍ രവിയെ പോലെ വര്‍ഗീയ വിഷം വമിച്ച പ്രസ്താവനകള്‍ നടത്തിയ ഒരാള്‍ കോണ്‍ഗ്രസിൻ്റെ വേദിയിലേക്ക് സ്വീകരിക്കപ്പെട്ടത് തന്നെ കുഴപ്പമാണെന്ന് കോണ്‍ഗ്രസ് അനുഭാവിയും രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ സ്‌റ്റേറ്റ് ഇന്‍ ചാര്‍ജറുമായ വിആര്‍ അനുൂപ്. അയാള്‍ മുമ്പ് പറഞ്ഞ പ്രസ്താവനകള്‍ ഒന്നും തള്ളിപ്പറഞ്ഞിട്ടില്ലെന്നും നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ല. മേജര്‍ രവിയെ ആഘോഷിക്കാന്‍ ചില്ലറ ഉളുപ്പൊന്നും പോരാ എന്നും അനൂപിൻ്റെ കുറിപ്പില്‍ പറയുന്നു

ബിജെപി അനുഭാവിയും സംവിധായകനും നടനുമായ മേജര്‍ രവി കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്തിരുന്നു. തൃപ്പൂണിത്തറയില്‍ എത്തിച്ചേര്‍ന്ന ഐശ്വര്യ കേരള യാത്രയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം വേദി പങ്കെടുക്കുകയും ചെയ്തു.