ചൈന ഗ്ലോബല്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ നിരോധിച്ച നടപടിയെ തിരിച്ചടിച്ച് ചൈന. ബിബിസി വേള്‍ഡ് ന്യൂസിന് വിലക്കേര്‍പ്പെടുത്തി കൊണ്ടാണ് ചൈന ബ്രിട്ടണെതിരെ തിരിച്ചടിച്ചത്. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള മാധ്യമ-നയതന്ത്ര യുദ്ധത്തെ ഇന്ത്യ സൂക്ഷമമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.
ചൈനീസ് താത്പര്യങ്ങളേയും ദേശീയ അഖണ്ഡതയെയും ബിബിസി ഗുരുതരമായി ലംഘിച്ചുവെന്നാണ് ചൈനീസ് അദികൃതര്‍ ആരോപിക്കുന്നത്. എന്നാല്‍ ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും ഭയമോ ചായ്‌വോ കൂടാതെ തീര്്#ത്തും നിഷ്പക്ഷമായാണ് തങ്ങള്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ബിബിസി വ്യക്തമാക്കി. മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റമാണ് ചൈനയുടെ ഈ തീരുമാനമെന്ന് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഡൈമിനിക് റാബ് ആരോപിച്ചു.
കോവിഡ് മഹാമാരിയിലും ഉയിര്‍ മുസ്ലിം വിഭാഗത്തിനെതിരയുള്ള വംശീയ ആക്രമണങ്ങളിലും ഈ അടുത്ത കാലത്ത് ചൈനീസ് ഭരണകൂടത്തെ ചൊടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ ബിബിസി പുറത്തുവിടുകയുണ്ടായി.
ഈ മാസം ആദ്യമാണ് ചൈനീസ് ഗ്ലോബല്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്കിന്റെ പ്രക്ഷേപണത്തിന്റെ ലൈസന്‍സ് ബ്രിട്ടണ്‍ റദ്ദാക്കിയത്. ഹോങ്കോങ് ജനാധിപത്യ പ്രക്ഷോഭവുമായി ബന്ധപ്പെട്ടുകൊണ്ട് തെറ്റായ വാര്‍ത്തകള്‍ നല്‍കിയതിനംെ തുടര്‍ന്നായിരുന്നു ലൈസന്‍സ് റദ്ദാക്കിയത്.