ശമ്പളം പിടിച്ചുവെച്ചും ദ്രോഹനടപടികൾ സ്വീകരിച്ചും മാധ്യമ മാനേജ്മെന്റുകൾ തൊഴിലാളികളോടു തുടരുന്ന അടിമ സമീപനം അത്യന്തം അപലപനീയവും ഉത്കണ്ഠാജനകവുമെന്ന് കേരള പത്രപ്രവർത്തക യുണിയൻ. മാസങ്ങൾ നീണ്ട ശമ്പള കുടിശ്ശിക തീർക്കുന്നതിന് ഫലപ്രദമായ ഒരു നടപടിയും സ്വീകരിക്കാതെ മുട്ടാന്യായങ്ങൾ നിരത്തുന്ന മാനേജ്മെന്റുകൾ കടുത്ത മനുഷ്യാവകാശ ലംഘനമാണു കാണിക്കുന്നത്.
രാജിവെച്ചൊഴിഞ്ഞാൽ കുടിശ്ശിക തീർക്കാമെന്നു പറയുന്ന മാധ്യമം മാനേജ്മെന്റും യൂണിയനുമായി നടത്തിയ ചർച്ചകളിൽ ആവർത്തിച്ചു നൽകിയ ഉറപ്പുകൾ ഉളുപ്പില്ലാതെ ആവർത്തിച്ചു ലംഘിക്കുന്ന മംഗളം മാനേജ്മെന്റും രാജ്യത്തെ
വർഗ, ബഹുജന സംഘടനകളുടെ പിന്തുണയോടെ ശക്തമായ ചെറുത്തുനിൽപ്പ് സംഘടിപ്പിക്കുകയല്ലാതെ അതിജീവനത്തിനു വഴിയില്ലാതായിരിക്കുകയാണ്.
ഈ നിലപാട് അറിയിച്ചു നൽകിയ നോട്ടിസുകളോട് മാന്യമായ പ്രതികരിക്കാൻ ഇരു മാനേജ്മെന്റുകളും തയാറാവാത്ത സാഹചര്യത്തിൽ വിവിധ ട്രേഡ് യൂണിയനുകളുടെ കൂടി പങ്കാളിത്തത്തോടെ സമരം കൂടുതൽ ശക്തിപ്പെടുത്തുകയാണ്. കോഴിക്കോടും കോട്ടയത്തും ചേരുന്ന ട്രേഡ് യൂണിയൻ ഐക്യദാർഢ്യ സംഗമങ്ങളിൽ സമര സഹായ സമിതികൾ രൂപവത്കരിച്ചു പ്രക്ഷോഭം വ്യാപിപ്പിക്കും. സംസ്ഥാനത്തെ മുതിർന്ന തൊഴിലാളി സംഘടനാ നേതാക്കൾ സംഗമത്തിൽ പങ്കെടുക്കും.
മാനേജ്മെന്റുകൾ തിരുത്താൻ തയാറാവുന്നില്ലെങ്കിൽ അനിശ്ചിതകാല നിരാഹാര സമരം അടക്കം വിവിധ സമരരീതികൾ ആവിഷ്കരിക്കുമെന്ന് യൂണിയൻ സംസ്ഥാന പ്രസിഡന്‍റ് കെ.പി റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും അറിയിച്ചു.




































