ജയലളിതയുടെ തോഴി വി കെ ശശികലയുടെ 1200 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. 350 കോടി രൂപയുടെ സ്വത്തുക്കള്‍ കൂടി കണ്ടു കെട്ടിയതോടെയാണ് ഇത്. തഞ്ചാവൂരിലെ 720 ഏക്കര്‍ ഭൂമി, ശശികലയുടെ പേരിലുള്ള മൂന്ന് ബംഗ്ലാവും 19 കെട്ടിടങ്ങളും .. എന്നിവയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ബിനാമി ആക്ട് പ്രകാരമാണ് നടപടി.
കഴിഞ്ഞ രണ്ട് ദിവസത്തിനകമാണ് 1200 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. കോടനാട് സിരുവത്തൂര്‍ ആസ്തികളും ഇനി കണ്ടുകെട്ടും. ഇതിനായി കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനധികൃത സ്വത്ത് വഴി വാങ്ങിയ വസ്തുക്കള്‍ കണ്ടുകെട്ടാന്‍ 2014ല്‍ കോടതി ഉത്തരവുണ്ട്. ഇതിൻ്റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടി. അനധികൃത സ്വത്ത് സന്പാദന കേസിൽ നാല് വർഷത്തെ ശിക്ഷ കഴിഞ്ഞ കഴിഞ്ഞ ദിവസമാണ് ശശികല തമിഴ്നാട്ടിൽ തിരിച്ചെത്തിയത്.
ഇതിനിടെ രണ്ടില ചിഹ്നവും പാര്‍ടിയും വീണ്ടെടുക്കാന്‍ നിയമപോരാട്ട വഴിയിലാണ് ശശികല ടീം. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയത് ചട്ടവിരുദ്ധം ആണെന്നും അവര്‍ വാദിക്കുന്നു.