നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ പ്രകടന പത്രികയിലേക്ക് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കാൻ എൻഡിഎ വിപുലമായ ബഹുജന സമ്പർക്ക പരിപാടികൾ നടത്തും. പുതിയ കേരളത്തിനായി കൈക്കൊള്ളേണ്ട നടപടികളെ കുറിച്ച് പൊതുജനങ്ങളിൽ നിന്നും അഭിപ്രായം സ്വീകരിക്കാനുള്ള വേദികൾ ഒരുക്കുമെന്ന് എൻഡിഎ മാനിഫെസ്റ്റോ ചെയർമാൻ കുമ്മനം രാജശേഖരൻ പറഞ്ഞു.
മൂന്നുതരം പരിപാടികളാണ് ഇതിനായി സംഘടിപ്പിക്കുക. വിവിധ മേഖലകളിലെ വിദഗ്ധരുടെ വികസനസഭ, സംരഭകരുടേയും ഉപഭോക്താക്കളുടേയും വിചാരസദസ്, പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള ചർച്ചായോഗങ്ങൾ എന്നിവയാണ് പ്രധാന പരിപാടികൾ. ഇതിനായി കുമ്മനം രാജശേഖരൻ ചെയർമാനും ഡോ. കെ എസ് രാധാകൃഷ്ണൻ, ഡോ. പ്രമീളാദേവി, കെവിഎസ് ഹരിദാസ്, ഹരി എസ് കർത്ത എന്നിവർ അംഗങ്ങളുമായ അഞ്ചംഗ കമ്മിറ്റി രൂപീകരിച്ചു. ഫോൺ: 0471 2333390