തങ്ങളെ വഞ്ചിക്കുന്ന സംസ്ഥാന സര്‍ക്കാരിനതെിരെ യുവാക്കളുടെ വന്‍ പ്രതിഷേധം. പിഎസ് സിയെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനം നടത്തുന്ന ഇടതുപക്ഷ സര്‍ക്കാരിനെതിരെയാണ് സംസ്ഥാനത്തെങ്ങും യുവജനങ്ങള്‍ പ്രതിഷേധിക്കുന്നത്. രാഷ്ട്രീയ പിന്‍ബലമില്ലാതെ ഒരു രാഷ്ട്രീയ ചായ്വും പ്രകടിപ്പിക്കാതെയാണ് യുവജനങ്ങള്‍ സമരം നടത്തുന്നത്.
സെക്രട്ടറിയറ്റിന് മുന്നിലും കലക്ടറേറ്റുകള്‍ക്ക് സമീപവും വന്‍ യുവജന പങ്കാളിത്തമാണ് സമര കേന്ദ്രങ്ങളില്‍. റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധം സെക്രട്ടറിയറ്റിന് മുന്നില്‍ തുടരുകയാണ്. ഇവര്‍ക്ക് പിന്തുണയുമായി എത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയറ്റിന്റെ മതില്‍ ചാടിക്കടന്നത് ഏറെ നേരം പ്രക്ഷുബ്ദ രംഗത്തിനിടയാക്കി. ഇവരെ പൊലീസുകാര്‍ ബലമായി നീക്കി.