അതെല്ലാം സരിതയുടെ കുറ്റം, ഉദ്യോഗസ്ഥര്‍ അറിഞ്ഞിട്ടില്ല

0

ബെവ്‌കോ നിയമനം പി എസ് സിയാണ് നടത്തുന്നതെന്നും അതിനാല്‍ സരിത എസ് നായര്‍ ഉള്‍പ്പെട്ട നിയമന തട്ടിപ്പ കേസില്‍ ഉദ്യോഗസ്ഥര്‍ക്ക് ബന്ധമില്ലെന്ന് വിജിലന്‍സ് കണ്ടെത്തല്‍. സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ അടക്കമുള്ളവര്‍ നിരവധി പേരെ ബീവറേജസ് കോര്‍പ്പറേഷനില്‍ നിയമിച്ചു എന്നതാണ് കേസ്.

ബെവ്‌കോയുടെ പേരില്‍ വ്യാജ നിയമന ഉത്തരവാകാനാണ് സാധ്യതയെന്ന് വിജിലന്‍സ് പറയുന്നു. ഇക്കാര്യം പൊലീസ് അന്വേഷിക്കണം. ബെവ്‌കോ മാനേജര്‍ മീനാകുമാരിയുടെ പേരിലാണ് തട്ടിപ്പുകാര്‍ നിയമന ഉത്തരവ് നല്‍കിയത്. ഇതേ തുടര്‍ന്നാണ് മീനാകുമാരി പരാതി നല്‍കിയത്.