ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള യാത്ര 21ന് പ്രയാണം തുടങ്ങും. വിജയ് യാത്ര എന്ന് പേരിട്ട യാത്ര കാസര്‍കോട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും.
നിയമസഭ തിരഞ്ഞെടുപ്പിനായി സംസ്ഥാനത്തെ പാര്‍ടിയെ സജ്ജമാക്കാന്‍ ലക്ഷ്യമിട്ടാണ് യാത്ര നടത്തുന്നത്. എന്‍ഡിഎ യാത്രയായാണ് വിജയ് യാത്ര തയ്യാറാക്കിയിരിക്കുന്നത്. ആദ്യം ബിജെപി യാത്ര ആയിരുന്നു വിഭാവനം ചെയ്തിരുന്നത്. തിരുവനന്തപുരത്ത് നടക്കുന്ന സമാപന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കും. സംസ്ഥാനത്ത് 100 കേന്ദ്രങ്ങളില്‍ യാത്രയ്ക്ക് സ്വീകരണം നല്‍കും. ബിഡിജെഎസ് നേതാക്കളും ജാഥയില്‍ സ്ഥിരാംഗങ്ങളാകും.