ജീവനക്കാര്‍ പണിമുടക്കുമ്പോള്‍ ഡയസ്‌നോണ്‍ ഏര്‍പ്പെടുത്തുന്നതിനെതിരെ അതിശക്തമായ പ്രതിഷേധം നടത്തുന്ന ഇടതുമുന്നണി ഭരിക്കുമ്പോഴും ഡയസ്‌നോണ്‍. ബുധനാഴ്ച ജീവനക്കാര്‍ നടത്തുന്ന സമരം നേരിടാന്‍ വിജയന്‍ ഭരിക്കുന്ന സര്‍ക്കാരും ഡയസ്‌നോണ്‍ ഏര്‍പ്പെടുത്തി.
അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്നാല്‍ ഡയസ്‌നോണ്‍ ആയി കണക്കാക്കും എന്ന് കാണിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ ഉത്തരവിറക്കി. പണിമുടക്കുന്ന ദിവസത്തെ ശമ്പളം മാര്‍ച്ച് മാസത്തെ ശമ്പളത്തില്‍ നിന്ന് കുറവ് ചെയ്യണമെന്നും നിര്‍ദേശമുണ്ട്.
പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ ഒരു നയവും ഭരിക്കുമ്പോള്‍ അതെല്ലാം വിഴുങ്ങുന്ന സിപിഎം സ്വഭാവം ആണ് ഇവിടെയും കാണുന്നതെന്ന് ജീവനക്കാരുടെ സംഘടനകള്‍ അറിയിച്ചു.