പാല തരില്ലെന്ന് വിജയന്‍, കാപ്പന്‍ യുഡിഎഫിലേക്ക്

0

പാല സീറ്റ് നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി വിജയന്‍ ഔദ്യോഗികമായി എന്‍സിപിയെ അറിയിച്ചു. ഇതോടെ യുഡിഎഫിലേക്ക് മാറാനൊരുങ്ങി പാല എംഎല്‍എ മാണി സി കാപ്പനും കൂടെയുള്ളവരും. കോട്ടയം, ആലപ്പുഴ ജില്ല കമ്മിറ്റികള്‍ കാപ്പന് പിന്തുണ നല്‍കി എന്നാണ് റിപ്പോര്‍ട്ടുകള്‍.

വേണമെങ്കില്‍ കുട്ടനാട് സീറ്റില്‍ മത്സരിക്കാം എന്നാണ് കാപ്പന് സിപിഎം നല്‍കുന്ന നിര്‍ദേശം. എന്‍സിപി ദേശീയ നേതാവ് പ്രഫുല്‍ പട്ടേലിനെ ഫോണില്‍ വിളിച്ചാണ് മുഖ്യമന്ത്രി വിജയന്‍ ഇക്കാര്യം അറിയിച്ചത്. ഇതോടെയാണ് മുന്നണി മാറ്റ ചര്‍ച്ച സജീവമാക്കാന്‍ എന്‍സിപി തീരുമാനിച്ചത്. സംസ്ഥാന പ്രസിഡണ്ട് ടി വി പീതാംബരനെ അടിയന്തരമായി ഡല്‍ഹിക്ക് വിളിപ്പിച്ചു. ഡല്‍ഹിയിലുള്ള മാണി സി കാപ്പനുമൊപ്പമാകും പീതാംബരന്‍ ശരദ് പവാറിനെ കാണുക.